പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ നി​വി​നും ധ്യാ​നും എ​ത്തു​ന്നു; ട്രെ​ന്‍റിം​ഗാ​യി വേ​ൾ​ഡ് മ​ല​യാ​ളി ആ​ന്തം
Monday, April 22, 2024 2:33 PM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഡി​ജോ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ​യി​ലെ പു​തി​യ ഗാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ട്രെ​ന്‍റിം​ഗ് ആ​യി​രി​ക്കു​ന്ന​ത്. വേ​ൾ​ഡ് മ​ല​യാ​ളി ആ​ന്തം എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഗാ​നം ഷാ​രി​സ് മു​ഹ​മ്മ​ദും സു​ഹൈ​ൽ കോ​യ​യു​മാ​ണ് എ​ഴു​തി​യ​ത്.

ജേ​ക്സ് ബി​ജോ​യ് ഈ​ണ​മൊ​രു​ക്കി​യ ഗാ​നം അ​ക്ഷ​യ് ഉ​ണ്ണി​കൃ​ഷ്ണ​നും ജേ​ക്സും ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ നേ​ര​ത്തേ പു​റ​ത്തി​റ​ങ്ങി​യ ‘കൃ​ഷ്ണ’ എ​ന്ന ഗാ​ന​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.



മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ വി​ഡി​യോ​യും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും പ്രേ​ക്ഷ​ക​സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. ‘ജ​ന​ഗ​ണ​മ​ന’ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യ ഷാ​രി​സ് മു​ഹ​മ്മ​ദ് ആ​ണ് ‘മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ’​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍, അ​ന​ശ്വ​ര രാ​ജ​ൻ, സെ​ന്തി​ൽ കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.